ഫിലാഡൽഫിയ: സെന്റ് തോമസ് സീറോമലബാർ ഫൊറോനാ ദേവാലയത്തിലെ ദൈവത്തിന്റെ സ്വന്തം കുഞ്ഞുങ്ങളുടെ’ വിശ്വാസപരിശീലന ക്ലാസുകൾക്ക് സെപ്റ്റംബർ 13 ഞായറാഴ്ച്ച തുടക്കമായി. 2026-2027 അധ്യനവർഷ ക്ലാസുകൾ ദിവ്യബലിയ്ക്കുശേഷം ഇടവക വികാരി റവ. ഡോ. ജോർജ് ദാനവേലിൽ തിരിതെളിച്ച് ഉൽഘാടനം ചെയ്തു.
ദിവ്യബലിമധ്യേ 225 ൽ പരം മതബോധനവിദ്യാർഥികളെയും, അഞ്ചു സി. എം. സി. സിസ്റ്റേഴ്സ് ഉൾപ്പെടെ 45 അധ്യാപകരെയും പുതിയ അധ്യയന വർഷത്തേക്ക് റവ. ഡോ. ജോർജ് ദാനവേലിൽ സ്വാഗതം ചെയ്തു. അധ്യാപകർക്കും, വിദ്യാർഥികൾക്കും പ്രത്യേക പ്രാർഥനകൾ അർപ്പിച്ച് പുതിയ അധ്യയനവർഷം മംഗളകരമാകാൻ ആശംസകൾ നേർന്നു.
പ്രീകെ മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് എല്ലാ ഞായറാഴ്ച്ചകളിലും രാവിലെ 10 മണിക്ക് ഇംഗ്ലീഷിൽ അർപ്പിക്കപ്പെടുന്ന ദിവ്യബലിക്കുശേഷം ഒരു മണിക്കൂർ വിശ്വാസപരിശീലനം നൽകിവന്നു. കുട്ടികളിൽ ചെറുപ്രായത്തിൽതന്നെ ക്രൈസ്തവവിശ്വാസവും, ബൈബിൾ അധിഷ്ഠിതമായ സഭാപഠനങ്ങളും, കൂദാശാധിഷ്ഠിതജീവിതവും, മാനുഷികമൂല്യങ്ങളും, പ്രകൃതിസ്നേഹവും, സഹജീവിയോടുള്ള കരുണയും വിശ്വാസപരിശീലനക്ലാസുകളിലൂടെയും വിശുദ്ധരുടെ തിരു നാളുകൾ പോലെയുള്ള ആഘോഷങ്ങളിലൂടെയും നൽകേണ്ടത് ഭാവിയിൽ നല്ല പൗരമാരാകാൻ അവരെ സഹായിക്കും.
സ്കൂൾ പ്രിൻസിപ്പാൾ ലീനാ ജോസഫ്, വൈസ് പ്രിൻസിപ്പാൾ ജോസ് മാളേയ്ക്കൽ, മുൻ പ്രിൻസിപ്പാൾ ജേക്കബ് ചാക്കോ, കൈക്കാരന്മാരായ സിബിച്ചൻ ചെന്പ്ളായിൽ,കുരുവിള ജയിംസ്, ജിതിൻ ക മത്തി, റോഷിൻ പ്ലാമൂട്ടിൽ, ജോബി കൊച്ചുമുട്ടം, സ്കൂൾ രജിസ്ട്രാർ ടോം പാറ്റാനിയിൽ, മതാധ്യാപകർ എന്നിവരും ഇടവകകൂട്ടായ്മക്കൊപ്പം ലളിതമായ ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു.
ഒരു മുതൽ പന്ത്രണ്ടുവരെയുള്ള ക്ലാസുകളിൽ അവതരണശൈലിയിലും, പ്രതിപാദനരീതിയിലും, ഭാഷാശൈലിയിലും അമേരിക്കൻ നിലവാരത്തിലേക്ക് നവീകരിച്ച പാഠപുസ്തകങ്ങളാവും പഠിപ്പിക്കുന്നത്. വിശാസപരിശീലനം എന്നത് ദൈവവുമായുള്ള വ്യക്തിപരമായ ഒരു ബന്ധത്തിലേക്ക് കുട്ടികളെ നയിക്കലാണ്.
രൂപതയുടെ വിശാസപരിശീലന ശുശ്രൂഷയിൽ ഏർപ്പെട്ടിട്ടുള്ള അധ്യാപകരും, അനധ്യാപകരും സഭയുടെ വലിയൊ സന്പത്താണ്. തങ്ങളുടെ സമയവും, കഴിവുകളും പ്രതിഫലേച്ഛകൂടാതെ ദൈവവേലക്കായി സമർപ്പിçന്ന അവർ ക്രിസ്തുവിന്റെ സാക്ഷികളാണ്. സ്വന്തം ജീവിതമാതൃകകൊണ്ട് കുട്ടികൾക്ക് വഴികാട്ടികളാണെന്ന ഈ ദൈവവിളിയെ സഭ നന്ദിയോടെ സ്മരിക്കും.